ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 22 വിമാനങ്ങള്‍ നാളെ ഇന്ത്യയിൽ എത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഖാര്‍ക്കിവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാന്‍ ശ്രമം തുടരുകയാണെന്നന്നും അദ്ദേഹം പറഞ്ഞു. 1300 ഇന്ത്യക്കാര്‍ ഇതുവരെ അതിര്‍ത്തി കടന്നു, രക്ഷാദൗത്യം വിജയകരമായി മുന്നോട്ട് പോകുകയാണെന്നും അദേഹം പറഞ്ഞു. ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കല്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.