ഹിജാബ് കേസ്; കര്‍ണാടക ഹൈക്കോടതി ഇന്നു വിധി പ്രഖ്യാപിച്ചേക്കും, പലയിത്തും നിരോധനാജ്ഞ

0
17

കര്‍ണാടക ഹൈക്കോടതി  ഹിജാബ് കേസിൽ ഇന്നു വിധി പ്രഖ്യാപിക്കുമെന്നു സൂചന.  കഴിഞ്ഞ ദിവസം കേസില്‍ വാദം പൂര്‍ത്തിയായിരുന്നു. ചീഫ് ജസ്റ്റീസ് റിതുരാജ് അവസ്തി, ജസ്റ്റീസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റീസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ഫുള്‍ ബഞ്ചാണ് വിധി പറയുക

കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണു ബഞ്ച് രൂപവത്കരിച്ചത് . മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്.

വിധി വരുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ തലസ്ഥാനമായ ബംഗളുരുവിലടക്കം പല മേഖലകളിലും നിരോധനാജ്ഞയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും നാളെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി  പ്രഖ്യാപിച്ചിട്ടുണ്ട്.  കല്‍ബുര്‍ഗിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ശിവമൊഗ്ഗ, ബെല്‍ഗാവി, ഹസ്സന്‍, ദേവാന്‍ഗരെ ജില്ലകളിലും ബംഗ്ലൂരു നഗരത്തിലും  നിരോധാനജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കൂട്ടംകൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.