ഭഗവത് ഗീത സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍

0
23

ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസിലാണ് ഭഗവത് ഗീത ഉള്‍പ്പെടുത്താന്‍  സർക്കാർ നീക്കം നടത്തുന്നത്. ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ സർക്കാരിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാകും. വ്യാഴാഴ്ച വിദ്യാഭ്യാസ ബജറ്റ് ചർച്ചക്കിടെ വിദ്യാഭ്യാസ മന്ത്രി  ജിതു വഘാനിയാണ്  പ്രഖ്യാപനം നടത്തിയത്.