ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് കരാർ ഒപ്പുവച്ചു. റഷ്യൻ ഓയില്‍ കമ്പനിയുമായാണ് കരാര്‍ ഒപ്പുവെച്ചത്. രണ്ട് കമ്പനികൾ തമ്മിലുള്ള കരാറാണ് ഇതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി
30 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്യുക. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും മികച്ച നിബന്ധനകളിലും കുറഞ്ഞ നിരക്കിലുമാണ് റഷ്യ ക്രൂഡ് ഓയില്‍ നല്‍കുന്നത്.
റഷ്യ ഉക്രയിൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 140 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓ്യയില്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ വില പിടിച്ചുനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്