ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വില നേരത്തെ വർധിപ്പിച്ചിരുന്നു . ഇന്ധനവില വർധനവിന് പിന്നാലെ പാചക വാതക വിലയും കൂട്ടിയത്. പെട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുയി വർദ്ധിപ്പിച്ചത്ചൊ വ്വാഴ്ച മുതൽ നിലവിൽ വന്നിരുന്നു.
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ് പുതിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 107.31 രൂപയും ഡീസലിന് 94.41 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോള്‍ 105.45 രൂപയും ഡീസലിന് 92.61 രൂപയുമാണ് നിരക്ക്.
ക്രൂഡ് ഓയില്‍ വിലയിലും വന്‍ വർധനവ് ഉണ്ടായിട്ടുണ്ട്. ലോക വിപണിയിൽ ഒറ്റ ദിവസം ഏഴ് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. യുക്രെയ്ൻ- റഷ്യ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയില്‍ എണ്ണവില ഉയർന്നിരുന്നു എന്നാൽ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കാരണം രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു.