ന്യൂഡൽഹി ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലനീകരണമുള്ള നഗരം

0
24

ലോകത്തെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരം ന്യൂഡല്‍ഹി. സ്വീസ് സംഘടനയായ ‘ഐക്യു എയര്‍’ തയ്യാറാക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റിയുടെ 2021ലെ റിപ്പോര്‍ട്ടിലാണ് മലിനീകരണ തോത് ഏറ്റവുമധികമുള്ള തലസ്ഥാനങ്ങളുടെ പട്ടികയില്‍ ന്യൂഡല്‍ഹി ഒന്നാമത്ത് എത്തിയത്. ഏറ്റവും മോശം വാായു നിലവാരമുള്ള 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു്. ലോകത്തെ ഏറ്റവും മലിനമായ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണുള്ളത്

ധാക്ക (ബംഗ്ലാദേശ്), എന്‍’ജമേന (ചാഡ്), ദുഷാന്‍ബെ (താജിക്കിസ്ഥാന്‍), മസ്‌കറ്റ് (ഒമാന്‍) എന്നീ രാജ്യ തലസ്ഥാനങ്ങളാണ് അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്. ലോകത്തെ ഏറ്റവും മലിനമായ 100 നഗരങ്ങളില്‍ 63ഉം ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തുടര്‍ച്ചയായ വര്‍ഷങ്ങളിലാണ് ലോകത്തെ ഏറ്റവും മലിനമായ തലസ്ഥാന നഗരം എന്ന വിശേഷണം ഡല്‍ഹിയെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനഞ്ച് ശതമാനമാണ് രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണ തോതില്‍ വര്‍ധനയുണ്ടായത്.