ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന പ്രശ്നം ആരംഭിച്ചതിന് ശേഷം രണ്ടുവർഷത്തിനിടെ ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള അതൃപ്തി ചൈനീസ് പ്രതിനിധിയെ അറിയിച്ചതായി കേന്ദ്ര മന്ത്രി ജയശങ്കർ പറഞ്ഞു. ഇന്ത്യയുടെ വികാരം ചൈന മനസിലാക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് വാംഗ് യി ഇന്ത്യയിലെത്തിയത്.. ഈ വർഷം അവസാനം ബെയ്ജിങ്ങിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതിനുകൂടിയാണ് വാംഗ് യി എത്തിയത്.