രാജ്യത്ത് ഇന്ധന വിലവർധന തുടർക്കഥയാകുന്നു. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. ഈ മാസം 23 മുതൽ ഒരാഴ്ചക്കിടെ ഒരു ലിറ്റർ പെട്രോളിന് ആകെ വർധിച്ചത് ആറു രൂപ 10 പൈസയാണ്. ഡീസലിന് ഒരാഴ്ചക്കിടെ അഞ്ച് രൂപ 86 പൈസയും കൂടി.
റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതാണ് വില വർധനയ്ക്ക് കാരണമെന്നാണ് സർക്കാർ പറയുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിച്ചാലും അസംസ്കൃത എണ്ണവില താഴാൻ നാളുകളേറെ വേണ്ടിവരുമെന്നും ഇന്ത്യയിൽ വിലവർധന തുടർന്നേക്കുമെന്നുമാണു റിപ്പോർട്ടുകൾ.