സി പിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരും. കേരളത്തിലെ പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രതിസന്ധി സൃഷ്ടിക്കാത്ത നിലപാടുകള്‍ കൈക്കൊള്ളുകയാണെങ്കില്‍ സീതാറാം യെച്ചൂരി തുടരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലന്ന് പിണറായി വിജയന് വ്യക്തമാക്കിയതോടെയാണ് ഇത് . വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍
എസ്ആര്‍പിയുടെ പേരും ശക്തമായി ഉയര്‍ന്നു കോണ്‍ഗ്രസില്‍ അവസാന ദിനം മാത്രമാണ് യെച്ചൂരി നയിക്കട്ടെ എന്ന ധാരണയുണ്ടായത്. കഴിഞ്ഞ തവണ പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടന്നപ്പോഴും അവസാന ദിനം വരെ നാടകീയ നീക്കങ്ങള്‍ തുടര്‍ന്നു. ചില ഒത്തുതീര്‍പ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ് അവസാനം യെച്ചൂരി തുടരാന്‍ കേരള ഘടകം ഉള്‍പ്പടെ പച്ചക്കൊടി കാട്ടിയത്. ഇത്തവണ കണ്ണൂരില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തര്‍ക്കം ഉണ്ടാവില്ല.