ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധന

0
25

രാജ്യത്ത്  ഇന്ധനവിലയില്‍ ഇന്നും  വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 117 രൂപ 19 പൈസയും, ഡീസലിന് 102 രൂപ 26 പൈസയുമായി. പെട്രോളിന് പന്ത്രണ്ട ദിവസത്തിനിടെ കൂട്ടിയത് 10 രൂപ 89 പൈസയാണ്. ഡീസലിന് 10 രൂപ 25 പൈസയും ഉയര്‍ന്നു. ഇന്ധനവില വര്‍ദ്ധന മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുന്നുണ്ട്.