അൽ ക്വയ്ദ തലവന്‍റെ പ്രശംസ ; വീഡിയോയുമായി യാതൊരുവിധ ബന്ധവുമില്ലെന്നും, വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമെന്നും മുസ്‌കാന്റെ പിതാവ്

0
22

ഹിജാബ് നിരോധനത്തിനെതിരേ പ്രതിഷേധം നയിച്ച് ജയ് ശ്രീറാം വിളിച്ച ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് നേരെ അല്ലാഹു അക്ബര്‍ മുഴക്കിയ മുസ്‌കാന്‍ ഖാന്‍ എന്ന കർണാടക കോളജ് വിദ്യാർഥിനി മുസ്കാൻ ഖാനെ പ്രശംസിച്ചുകൊണ്ട് അൽ ക്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയുടെ വിഡിയോ പുറത്തു വന്നിരുന്നു.  ഇത് വിവാദമായതിനു പിന്നാലെ ഭീകരസംഘടനാ നേതാവിനെ തള്ളിപ്പറയുകയാണ് പെൺകുട്ടിയുടെ പിതാവ് മുഹമ്മദ് ഹുസൈൻ ഖാൻ .

ഞങ്ങൾ ഇന്ത്യയിൽ സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നും ഭീകരസംഘടനാ നേതാവിന്‍റെ പ്രസ്താവനയെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.. ഇത്തരം സംഘടനകളുമായി യാതൊരു ബന്ധവും ഞങ്ങൾക്ക് ഇല്ല. സത്യാവസ്ഥ കണ്ടെത്താൻ പോലീസിനും സംസ്ഥാന സർക്കാരിനും ഏത് അന്വേഷണവും നടത്താമെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യമായി പ്രശ്നമുണ്ടാക്കുന്നു, ഞങ്ങൾ നമ്മുടെ രാജ്യത്ത് സമാധാനത്തോടെയാണ് ജീവിക്കുന്നത്. അയാൾ ഞങ്ങളെക്കുറിച്ചു സംസാരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം അയാളുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല.  ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു..