18 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സീന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ പത്ത് ഞായറാഴ്ച മുതല്‍ ഇത് നടപ്പിൽ വരും. എല്ലാ സ്വകാര്യ വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ വഴിയും മൂന്നാം ഡോസ് വാക്‌സീന്‍ സ്വീകരിക്കാം. ഒന്നും രണ്ടും ഡോസുകള്‍ക്കായി സര്‍ക്കാര്‍ വാക്സിനേഷന്‍ സെന്ററുകള്‍ വഴി നടക്കുന്ന സൗജന്യ വാക്സിനേഷന്‍ പ്രോഗ്രാമും ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര തൊഴിലാളികള്‍, 60-ലധികം ആളുകള്‍ എന്നിവര്‍ക്കുള്ള മുന്‍കരുതല്‍ ഡോസും തുടരുമെന്നും അത് ത്വരിതപ്പെടുത്തുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.