ഇമ്രാന്‍ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്

0
29

പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി സുപ്രീംകോതടി റദ്ദാക്കിയതിനെ തുടര്‍ന്നാണിത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുന്നോടിയായി ഇന്നലെ ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. കോടതി വിധിയില്‍ നിരാശനാണെന്നും പക്ഷേ വിധി അംഗീകരിക്കും. സര്‍ക്കാരിനെ അട്ടിമറിക്കാനായി നടക്കുന്ന വിദേശ ഗൂഢാലോചന കോടതി പരിഗണിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.