പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിൽ ചേരില്ല

0
24

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ല. പാര്‍ട്ടിയില്‍ ചേരണമെന്ന് ആവശ്യം അദ്ദേഹം നിരസിച്ചതായി കോണ്‍ഗ്രസ് വക്താവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രണ്‍ദീപ് സിങ് സുര്‍ജെവാല അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച കര്‍മ്മ പദ്ധതിയിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കോണ്‍ഗ്രസ് പ്രസിഡന്റ് എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് 2024 രൂപവത്കരിക്കുകയും നിര്‍ണായകചുമതലകളുള്ള ഈ സമിതിയുടെ ഭാഗമാകാനും പാര്‍ട്ടിയില്‍ ചേരാനും അദ്ദേഹത്തെ ക്ഷണിച്ചുവെന്നും പക്ഷേ പ്രശാന്ത് കിഷോര്‍ അത് നിരസിക്കുകയായിരുന്നുവെന്നുമാണ് രണ്‍ദീപ് സിങ് സുര്‍ജെവാല ട്വീറ്റ് ചെയ്തത്. പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് സുര്‍ജെവാല നന്ദിയറിയിക്കുകയും ചെയ്തു.