ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത

0
22

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെ തുടങ്ങാന്‍ സാധ്യതയെന്ന് വിദഗ്ധര്‍. രാജ്യത്ത് കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവാണെന്ന വിലയിരുത്തലുകള്‍ വരുന്നതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കണക്കുകൂട്ടല്‍.
മൂന്നാം തരംഗം ജനുവരി അവസാനത്തോടെ തുടങ്ങി മാര്‍ച്ചില്‍ അവസാനിക്കുമെന്നാണ് കരുതുന്നതെന്ന് കൊവിഡുമായി പഠനം നടത്തുന്ന ഐഐടി ശാസ്ത്രജ്ഞന്‍ മഹീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തെക്കാള്‍ രോഗ തീവ്രത കുറവായിരിക്കാനാണ് സാധ്യതയെന്ന് യു.എസ് ചീഫ് മെഡിക്കല്‍ അഡ്‌വൈസര്‍ ആന്റണി ഫൗസി നേരത്തെ പറഞ്ഞിരുന്നു. ദക്ഷിണ ആഫ്രിക്കയില്‍ ആശുപത്രിയില്‍ വലിയ തോതിലുള്ള വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.