പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമസേന സൈനികന്‍ പിടിയിൽ . ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്ഥനാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ഹണിട്രാപ്പില്‍ കുടുക്കി വ്യോമസേനയുടെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. പ്രതിക്ക് പാക് ചാരസംഘടന ഐഎസ്ഐഐയുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. കുറച്ച് മാസങ്ങളായി പാകിസ്ഥാനിലെ ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലിലേക്ക് ദേവേന്ദ്ര ശര്‍മ ബന്ധപ്പെട്ടിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പല രഹസ്യങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഈ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.