നവ്‌ജ്യോതി സിംഗ് സിദ്ദുവിന് സുപ്രീം കോടതി 1 വര്‍ഷം തടവ് വിധിച്ചു

പഞ്ചാബ് മുൻ മുഖ്യമന്ത്രി നവ്‌ജ്യോതി സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ് വിധിച്ച് സുപ്രീം കോടതി. 34 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്.പട്യാല സ്വദേശിയായ ഗുര്‍നാം സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണിത് . ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്‍കിയ പുനപരിശോധന ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വിധി.