മുതിർന്ന കോൺഗ്രസ്സ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ടു. പാർട്ടിയുമായി ഏറെ നാളായി ഇടഞ്ഞ് നിന്ന ശേഷമാണ് അദ്ദേഹം പിടിയിറങ്ങുന്നത് . ഈ മാസം 16 ന് രാജിക്കത്ത് നൽകിയിരുന്നതായി സിബൽ പറഞ്ഞു.സമാജ് വാദി പാർട്ടി ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കും. ഉത്തർ പ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക നൽകി.
നേതൃമാറ്റം ആവശ്യപ്പെട്ട ജി23 നേതാക്കളില്‍ ഒരാളായ കപില്‍ സിബല്‍, പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന ചിന്തൻ ശിബിരിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടു നിന്നിരുന്നു അദ്ദേഹം.