പ്രവാചകനിന്ദ വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ (ഒഐസി) ജനറല്‍ സെക്രട്ടേറിയറ്റിനെ വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
ഒഐസി സെക്രട്ടേറിയറ്റിന്റെ അനാവശ്യവും സങ്കുചിതവുമായ അഭിപ്രായങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് നിരസിക്കുന്നു. എല്ലാ മതങ്ങളോടും ഇന്ത്യന്‍ സര്‍ക്കാര്‍ പരമോന്നത ബഹുമാനം നല്‍കുന്നു,’ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ഒഐസിസി സെക്രട്ടേറിയറ്റ് വീണ്ടും ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രതികരണം നടത്താന്‍ തീരുമാനിച്ചതില്‍ ഖേദമുണ്ട്. ചില വ്യക്തികളുടെ വാക്കുകളെ സര്‍ക്കാരിന്റെ നിലപാടോ അഭിപ്രായമോ ആയി വ്യാഖ്യാനിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചില നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിഭജന അജണ്ടയാണ്’ OIC സെക്രട്ടേറിയറ്റ് വര്‍ഗീയ സമീപനം പിന്തുടരുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാ വിശ്വാസങ്ങളോടും മതങ്ങളോടും അര്‍ഹമായ ബഹുമാനം കാണിക്കണമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്.