രാജ്യത്ത് ക്രൂഡ് ഓയിൽ വില 10 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. 121 യുഎസ് ഡോളറിൻ്റെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇന്ത്യ കഴിഞ്ഞ ദിവസം ക്രൂഡ് ഓയിൽ വാങ്ങിയത്. ജൂണ്‍ ഒൻപതിന് 121.28 യുഎസ് ഡോളറിനാണ് ഇന്ത്യ ഒരു ബാരൽ ക്രൂഡ് ഓയിൽ വാങ്ങിയത്. അതേസമയം രാജ്യത്ത് ഇന്ധന വിലവർധന ഏതാനും നാളുകളായി മരവിപ്പിച്ചിരിക്കുകയാണ്.
ഫെബ്രുവരി 25 മുതൽ മാർച്ച് 29 വരെ ശരാശരി 111.86 യുഎസ് ഡോളറിനാണ് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങിയിരുന്നത്. മാർച്ച് 30 മുതൽ ഏപ്രിൽ 27 വരെ ശരാശരി 103.44 ഡോളറിനാണ് വാങ്ങിയത്