രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ഒമ്പത് മണിക്കൂർ  ചോദ്യം ചെയ്തിരുന്നു. രാവിലെ 11 മണിക്ക് ഇഡി ഓഫീസിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധി പ്രവർത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ്  രാഹുൽ ഗാന്ധി ഇന്നലെ ചോദ്യംംചെയലിന് ഹാജരായത്.  അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേൽ, അധീർ രഞ്ജൻ ചൗധരി, എഐഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങി പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

ഇന്നും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുമെന്നാണ് വിവരം