അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം തുടരുകയാണ് . ഭാരത് ബന്ദിന് RJD, HAM, VIP തുടങ്ങിയ പാര്‍ട്ടികൾ പിന്തുണ പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് ഹരിയാന, പഞ്ചാബ്, , ജാര്‍ഖണ്ഡ്, യുപി സംസ്ഥാനങ്ങള്‍ സുരക്ഷ ശക്തമാക്കി. ജാര്‍ഖണ്ഡില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. 9, 11 ക്ലാസ്സുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു.
അതേസമയം ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി അഗ്നിപഥിന്റെ റിക്രൂട്ട് മെന്റ് റാലികള്‍ സംഘടിപ്പിക്കും.
ആദ്യബാച്ചിന്റെ നിയമനത്തിനായി കരസേന കരട്് വിജ്ഞാപനം പുറപ്പെടുവിക്കും. 40000 പേരുടെ നിയമനത്തിനാണ് വിജ്ഞാപനം ഇറക്കുക. ആദ്യബാച്ച് ഡിസംബറിലും രണ്ടാം ബാച്ച് ഫെബ്രുവരിയിലും പരിശീലനം തുടങ്ങുമെന്നാണ് കരസേന അറിയിച്ചിരിക്കുന്നത്. വ്യോമസേന വെളളിയാഴ്ചയും നാവിക സേന ശനിയാഴ്ചയും നിയമനനടപടികള്‍ തുടങ്ങും.