ഭരണപ്രതിസന്ധി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി രാജി സന്നദ്ധത അറിയിച്ചു

0
29

ഭരണപ്രതിസന്ധി തുടരുന്നതിനിടെ മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി സന്നദ്ധത അറിയിച്ച് രം​ഗത്ത്. കോവിഡ് രോ​ഗബാധിതനായതിനാൽ ഫെയ്‌സ്‌ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണപരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായതെന്നും മുഖ്യമന്ത്രി പദവിയോട് ആർത്തിയില്ലെന്നും കോവിഡ് അടക്കം പല പ്രതിസന്ധികളും നേരിട്ടതായും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വയിൽ വിട്ടുവീഴ്‌ചയില്ല, അതിനായി പോരാടും. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയിൽ നിന്ന് ഒരുമാറ്റവുമില്ല. ശിവസേനയിൽ ചിലർക്ക് തന്നെ ആവശ്യമില്ല. പരസ്‌പരം ഭയമുള്ള ശിവസേനയെ എനിക്ക് വേണ്ട. ബാലാ സാഹേബ് ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.