കൊച്ചി വിമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ല: യാത്രികര്‍ പെരുവഴിയില്‍: അടിയന്തിര നടപടി വേണം ജിദ്ധ നവോദയ

0
32

Navജിദ്ധ: കൊച്ചി വിമാനം മുടങ്ങിയ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ജിദ്ധ നവോദയ ആവശ്യപെട്ടു. ജിദ്ധയില്‍നിന്നും കൊച്ചിയിലേക്ക് ഇന്നലെ പുറപ്പടെണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സിന്‍റെ രണ്ട് വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. വിഷയം ശ്രദ്ധയില്‍ പെട്ട ഉടനെ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളംകോവന്‍, ലോകസഭ എംപി ടി ആരിഫ് എന്നിവര്‍ പ്രാശ്നത്ത്തില്‍ ഇടപെറ്റു.
സര്‍വ്വിസ് പുനസ്ഥാപിക്കണം എന്നും അടിയന്തിരമായി ഇടപെടണം എന്നും ആവശ്യപെട്ടു നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളംകോവന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡയറക്റ്റര്‍ ജനറല്‍ സുനില്‍കുമാര്‍ ഐഎഎസ്ന് കത്ത് നല്‍കി. പ്രസ്തുത കത്ത് നവോദയ പ്രസിദ്ധീകരിച്ചു. കേരള സര്‍ക്കാര്‍ എന്‍ ഓ സി നല്‍കിയിരുന്നു എങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉയത്തി കേന്ദ്രം അനുമതി റദാക്കുകയായിരുന്നു എന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളംകോവന്‍ പറഞ്ഞതായി ജിദ്ധ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു.
വ്യാഴാഴ്ച രാത്രി പുറപ്പെടെണ്ടിയിരുന്ന sv 3572 ചാര്‍ട്ടര്‍ വിമാനം ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്ര സിവില്‍ ഏവിയെഷന്‍ കേന്ദ്രം റദ്ധാക്കുകയായിരുന്നു ഇതോടെ ടിക്കറ്റും പി സി ആര്‍ ടെസ്റ്റും പൂര്‍ത്തിയാക്കിയ നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. അയ്യായിരം രൂപയിലധികം മുടക്കിയാണ് ഓരോ യാത്രക്കാരും പി സിആര്‍ ടെസ്റ്റ്‌ എടുത്തത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിന്ന് യാത്ര പുറപ്പെടുവാനായി കുട്ടികളും കുടുംബവുമടക്കം എത്തിയവര്‍ ജിദ്ധഎയര്‍പോര്‍ട്ടില്‍ കുടുങ്ങി .
വിമാന സര്‍വ്വീസിനു ഡി.ജി.സി.എ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സിയും വിഷയത്തില്‍ ഇടപെട്ടിരുന്നു എങ്കിലും മറുപടി ലഭിച്ചിരുന്നില്ല. കൂടാതെ സൗദി എയര്‍ ഒഴികെയുള്ള മറ്റു വിമാന കമ്പനികള്‍ക്ക് യാത്രയില്‍ യാതൊരു തടസവും നേരിട്ടിരുന്നില്ല. മറ്റു രാജ്യങ്ങളില്‍ നിന്ന് ഉള്ള സര്‍വ്വിസുകള്‍ക്കും നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല..ഇന്ത്യയും സൌദിയും തമ്മില്‍ എയര്‍ ബബിള്‍ കരാറുകള്‍ ഇല്ലാത്തതായിരിക്കാം ഇത്തരത്തിലുല്‍ വിഷയങ്ങള്‍ക്ക്‌ കാരണമെന്നു ട്രാവല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
എയര്‍പോര്‍ട്ടും അനുബന്ധ സംവിധാനങ്ങള്‍ മുഴുവനായും കേന്ദ്ര സര്‍ക്കാരിനറെ കീഴിലാണ് അറിഞ്ഞിരിക്കെ കേരള സര്‍ക്കാരിനെ കുറ്റപെടുത്താനുള്ള താല്‍പര കഷികളുടെ ശ്രമം അപഹാസ്യമാണന്ന് ഷിബു തിരുവനന്തപുരം പറഞ്ഞു..
അടുത്തുവരുന്ന നിയമസഭാ തിരെഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെടുമെന്നു മനസ്സിലാക്കിയ പ്രതിപക്ഷസംഘടനകള്‍ സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ നടത്തുന്ന കുത്സിത ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരത്തിലുല്‍ള്ള കുപ്രചരണം എന്ന് ജിദ്ധ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു.
മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ശ്രീകുമാര്‍ മാവേലിക്കര ജനറല്‍സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.