കുവൈറ്റ് : കേരളത്തിന്റെ ദേശീയോത്സവമായ ഓണം സെപ്റ്റംബർ 02 (ശനിയാഴ്ച) എൻബിടിസി കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. യുഎഇ, സൗദി എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന എൻബിടിസി റീജിയണൽ ഓഫീസുകളിലും ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു.
എൻബിടിസി മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം, അതിഥികൾക്കും ജീവനക്കാർക്കും ഓണാശംസകൾ നേർന്ന് സംസാരിച്ചു. യാതൊരു അതിർ വരമ്പുകളുമില്ലാതെ, ജാതി–മത–വർഗ്ഗ–ദേശത്തിനതീതമായി എല്ലാ ജീവനക്കാരെയും എൻബിടിസിക്ക് കിഴിൽ ഒരുമിപ്പിച്ചു നിർത്താൻ ഓണം പോലുള്ള ആഘോഷങ്ങൾക്ക് സാധിക്കുമെന്ന് കെ.ജി. എബ്രഹാം അഭിപ്രായപ്പെട്ടു.
അഹമ്മദി ഇമ്മാനുവൽ മാർത്തോമാ ചർച്ച് വികാർ റെവ. കെ.സി. ചാക്കോ, കോർപ്പറേറ്റ് ഡയറക്ടർ (ഓപ്പറേഷൻസ്) കെ.എസ്.വിജയചന്ദ്രൻ, ഡയറക്ടർമാരായ ഷിബി എബ്രഹാം, ബെൻസൺ എബ്രഹാം, ജനറൽ മാനേജർമാരായ കെ.ജി. ഗീവർഗീസ്, മനോജ് നന്തിയാലത്ത്, ബെൻ പോൾ, ജോമി വർഗീസ്, സുശീൽ മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിഭവ സമൃദ്ധമായി, പരമ്പരാഗതമായി വിളമ്പിയ ‘സദ്യ‘ തന്നെയായിരുന്നു ഓണാഘോഷത്തിന്റെ മുഖ്യാകർഷണം. കൂടാതെ ഓണത്തിന്റെ പ്രതീകമായ ‘മഹാബലി‘ അപ്രതീക്ഷിതമായി ആഘോഷ ചടങ്ങിലേക്ക് എഴുന്നള്ളുകയും എല്ലാ അംഗങ്ങളെയും പ്രതീകാത്മകവുമായി അനുഗ്രഹിക്കുകയും ചെയ്തു.
സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖരും എൻബിടിസി ക്ലയൻഡ് പ്രതിനിധികളും ഓണാഘോഷത്തിന്റെ ഭാഗമായി. “വൺ ടീം, വൺ ഫാമിലി” എന്ന എൻബിടിസിയുടെ ആപ്തവാക്യം പ്രതിഫലിക്കുന്നതായിരുന്നു കോർപ്പറേറ്റ് ഓഫീസിൽ ആതിഥേയത്വം വഹിച്ച ഈ വർഷത്തെ ഓണാഘോഷം.