കുവൈറ്റ് സിറ്റി : കുവൈറ്റ് എൻബിടിസി ഗ്രൂപ്പ് ജീവനക്കാർക്കായി “എംപ്ലോയി വെൽനസ് പ്രോഗ്രാമുകളുടെ” ഭാഗമായ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് 2025 ജനുവരി 31-ന് എൻബിടിസി കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്ക്), മെഡ്‌ക്സ് മെഡിക്കൽ കെയർ എന്നിവയുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ 200-ൽ അധികം NBTC ജീവനക്കാർ പങ്കെടുത്തു. എല്ലാ NBTC ജീവനക്കാർക്കും സമഗ്രമായ ആരോഗ്യ പരിശോധനയുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വർഷാവർഷം NBTC സംഘടിപ്പിക്കുന്ന ആരോഗ്യ കാമ്പയിനിൽ , ഈ വർഷവും വളരെ സൂക്ഷമായി ആസൂത്രണം ചെയ്യുകയും, നടപ്പിലാക്കുകയും ചെയ്‌തു. ജീവനക്കാരിൽ ആരോഗ്യ അവബോധത്തിന്റെയും, പ്രതിരോധ പരിചരണത്തിന്റെയും ആവശ്യകത വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ പങ്കെടുത്ത ഓരോ ജീവനക്കാരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുകയും, ആരോഗ്യ മേഖലയിലെ വിദഗ്ധർ ആരോഗ്യസ്ഥിതി വിലയിരുത്തുകയും നിർദ്ദേശങ്ങളും നൽകി.
പരിപാടിയുടെ ഒരു പ്രധാന ആകർഷണം ഡോ. അജ്മൽ ടി. (ജനറൽ മെഡിസിൻ, മെഡ്‌ക്സ് മെഡിക്കൽ കെയർ) ഉൾപ്പെടെയുള്ള ബഹുമാന്യരായ ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ പങ്കാളിത്തമായിരുന്നു, അവർ ജീവനക്കാരുമായി ഇടപഴുകയും, നല്ല ആരോഗ്യവും സ്ഥിതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയും, ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തു. NBTC യുടെ ഈ മെഡിക്കൽ ക്യാമ്പുമായി സഹരികിച്ച ഇൻഫോക്കിലെ നഴ്സിംഗ് സ്റ്റാഫിനും, Medex ക്ലിനിക്കിലെ ഡോക്ടര്സിനും, കമ്പനിയുടെ അഡ്മിനിസ്ട്രേഷൻ & എച്ച്ആർ (കോർപ്പറേറ്റ്) ജനറൽ മാനേജർ ശ്രീ. മനോജ് എൻ. ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീ. അനിന്ദ ബാനർജി എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
ഈ വർഷത്തെ മെഡിക്കൽ ക്യാമ്പ്, കുവൈറ്റ് റീജിയണിലെ ജീവനക്കാർ വളരെ നന്നായി ഉപയോഗപ്പെടുത്തുകയും, മറ്റു രാജ്യങ്ങളിലെ NBTC ജീവനക്കാർക്കായി (യുഎഇ, സൗദി അറേബ്യ, ഇന്ത്യ) ഉടൻ തന്നെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കയും ചെയ്യും. ഇൻഫോക്ക് വളണ്ടിയർമാരുടെയും മെഡ്‌ക്സ് മെഡിക്കൽ കെയറിന്റെ പ്രതിനിധികളുടെയും എൻബിടിസി ഗ്രൂപ്പിന്റെ ഇൻ-ഹൗസ് വളണ്ടിയർമാരുടെയും സമർപ്പിത പിന്തുണയിലൂടെയാണ് മെഡിക്കൽ ക്യാമ്പിന്റെ വിജയം സാധ്യമായത്.