എൻ.ബി.ടി.സി കോർപ്പറേറ്റ് ഓഫിസിൽ പുതുവത്സരാഘോഷം

കുവൈത്ത് സിറ്റി : എൻ.ബി.ടി.സി കോർപ്പറേറ്റ് ഓഫിസിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
കോ വിഡ് വ്യാപനത്തിന് പശ്ചാത്തലത്തിൽ പൂർണമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ആഘോഷം

രാവിലെ 10 മണിക്ക് ആരംഭിച്ച ഔദ്യോഗിക ആഘോഷ പരിപാടി, കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സിബി ജോർജ് ഉത്‌ഘാടനം ചെയ്തു. എൻ.ബി.ടി.സി മാനേജിംഗ് ഡയറക്ടർ കെ.ജി.എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ റെവ. ഡോ. സി.കെ.മാത്യു പുതുവത്സര സന്ദേശം കൈമാറി. ചടങ്ങിൽ എൻ.ബി.ടി.സിയുടെ ദുബായ്, അബുദാബി, സൗദി അറേബ്യ, കെ.ജി.എ ഗ്രൂപ്പ് കൊച്ചി, തിരുവല്ല തുടങ്ങിയ ബ്രാഞ്ചുകളിൽ നിന്നുള്ള ജീവനക്കാരും ഓൺലൈൻ ആഘോഷത്തിൽ പങ്ക് ചേർന്നു. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എബി എബ്രഹാം പുതുവത്സര ആശംസകൾ നേർന്നു. എൻ.ബി.ടി.സി മ്യൂസിക്ക് ബാൻഡ് ‘ഡെസേർട്ട് തണ്ടറിന്റെ’ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.