കോടികളേക്കാൾ മൂല്യമുള്ളതാണ് സത്യസന്ധത എന്ന് തെളിയിച്ചിരിക്കുകയാണ് എൻ.ബി.ടി.സി ജീവനക്കാരനായ സുനിൽ ഡൊമിനിക് ഡിസൂസ.

0
38

 

കുവൈറ്റ് സിറ്റി : ഒന്നരക്കോടി രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടും
അത്രയും തുകയേക്കാൾ മൂല്യമുള്ളതാണ് സത്യസന്ധത എന്ന് തെളിയിച്ചിരിക്കുകയാണ്
എൻ.ബി.ടി.സി ജീവനക്കാരനായ സുനിൽ ഡൊമിനിക് ഡിസൂസ.
കഴിഞ്ഞ പത്ത് വർഷമായി എൻ.ബി.ടി.സിയിൽ എ.സി ടെക്‌നീഷ്യനായി ജോലി
ചെയ്യുകയായിരുന്നു ബാംഗ്ലൂർ സ്വദേശിയായ സുനിൽ ഡൊമിനിക് ഡിസൂസ. കമ്പനിയിൽ
നിന്ന് വിരമിച്ചു നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിൽ, എൻ.ബി.ടി.സി
അദ്ദേഹത്തിനുള്ള സേവന ആനുകൂല്യം പ്രമുഖ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തു.
എന്നാൽ ഈ തുകയുടെ 30 മടങ്ങ് തുകയായ 62859 കുവൈറ്റ് ദിനാർ അബദ്ധവശാൽ
അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആക്കുകയായിരുന്നു.
ഇക്കാര്യം മനസ്സിലാക്കിയ സുനിൽ ഉടൻ തന്നെ കമ്പനി അധികൃതരെ അറിയിക്കുകയും,
ബാങ്കിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത് ബാങ്കിന്റെ ഭാഗത്ത് നിന്നും
വന്ന സാങ്കേതികമായി പിഴവായിരുന്നെന്ന് ബാങ്ക് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.
ജീവനക്കാരന്റെ മാതൃകാപരമായ പ്രവർത്തനത്തിനും സത്യസന്ധതക്കും എൻ.ബി.ടി.സി
മാനേജ്‍മെന്റ് ഉപഹാരവും ക്യാഷ് അവാർഡും നൽകി അദ്ദേഹത്തെ ആദരിച്ചു.
എൻ.ബി.ടി.സി കോർപ്പറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ എൻ.ബി.ടി.സി ചെയർമാൻ
മുഹമ്മദ് അൽ-ബദ്ദ മെമെന്റോയും മൊബൈൽ ഫോണും സമ്മാനിച്ചു. കൂടാതെ
എൻ.ബി.ടി.സി കോർപ്പറേറ്റ് ഡയറക്ടർ കെ.എസ്.വിജയചന്ദ്രൻ 250 കുവൈറ്റ് ദിനാറും
ഹൈവേ സെന്റ്ററിന് വേണ്ടി എൻ.ബി.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ബെൻസൺ
എബ്രഹാം 150 കുവൈറ്റ് ദിനാറും സമ്മാനമായി നൽകി സുനിലിനെ അഭിനന്ദിച്ചു.

ജറൽ
മാനേജർ ബെൻ പോൾ പ്രശസ്തി പത്രവും കൈമാറി. ചടങ്ങിൽ ജനറൽ മാനേജർ
കെ.ജി.ഗീവർഗീസ്, ഗ്രൂപ്പ് സി.എഫ്.ഒ അനിന്ദ ബാനർജി, ഡെപ്യൂട്ടി ജനറൽ മാനേജർ
പ്രവീൺ സുകുമാർ, എച്ച്.ആർ മാനേജർ റിജാസ്.കെ.സി, അസി. അഡ്മിനിസ്ട്രേഷൻ
മാനേജർ റിനീഷ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
കൂടാതെ, എൻ.ബി.ടി.സി ജീവനക്കാരനായ സുനിൽ ഡൊമിനിക് ഡിസൂസയുടെ
സത്യസന്ധത വിലമതിക്കാനാവാത്തതെന്ന് മനസ്സിലാക്കിയ ബാങ്ക് അധികൃതർ,
അദ്ദേഹത്തെ ബാങ്കിന്റെ ഹെഡ് ഓഫിസിലേക്ക് ക്ഷണിക്കുകയും ആദരിക്കുകയും
ചെയ്തു. ബാങ്ക് മാനേജ്മെന്റ് അദ്ദേഹത്തിന് ആയിരം കുവൈറ്റ് ദിനാറും പ്രശസ്തി
പത്രവും സമ്മാനമായി നൽകുകയും ചെയ്തു.