1.9 മില്യൺ ദിർഹം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഒമാനിലെ മസ്കറ്റിൽ നിന്ന് എത്തിയ യാത്രക്കാരനെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്.1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.