കുവൈത്ത് സിറ്റി: കുവൈത്തിൽ നവംബർ 15 മുതൽ മാർച്ച് 15 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിംഗ് സീസണിൽ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതൽ നടപടികളും സംബന്ധിച്ച് ആരോഗ്യ ആവശ്യകത സമിതി ചർച്ച ചെയ്തു. ഓരോ ക്യാമ്പിനുമിടയിൽ മതിയായ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു സമിതി യോഗത്തിൽ ഇത് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രധാന കമ്മിറ്റിയുടെ ഉപതലവനും കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലുമായ, അഹമ്മദ് അൽ മൻഫൗഹി വാർത്താ ഏജൻസിയായ കുനയോട് പറഞ്ഞു.
കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളിൽ ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ക്യാമ്പിംഗ് സമയത്ത് സ്ഥലങ്ങൾ റിസർവ് ചെയ്യാൻ ആഗ്രഹിക്കുന്ന ചില പൊതു ആനുകൂല്യ സ്ഥാപനങ്ങൾക്ക് മുമ്പത്തേക്കാൾ കൂടുതൽ സ്ഥലം നൽകേണ്ടതിന്റെ ആവശ്യകത പഠനം സൂചിപ്പിച്ചതായി അൽ-മൻഫൗഹി കൂട്ടിച്ചേർത്തു.ആരോഗ്യ ആവശ്യകതകൾ അംഗീകരിക്കാനും ക്യാമ്പിംഗ് സീസണിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഇനിയും ധാരാളം സമയമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ക്യാമ്പിംഗ് സീസണിൽ മരുഭൂമിയിൽ ഒരു സ്ഥലം റിസർവ് ചെയ്യുന്നതിനുള്ള സംവിധാനം മുൻസിപ്പാലിറ്റി സജ്ജമാക്കിയിട്ടുണ്ട്. റിസർവേഷൻ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് ചെയ്യുന്നത്. അതോടൊപ്പം, ക്യാമ്പിങ് സമയത്ത് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ആരോഗ്യ ആവശ്യകതകളും മുൻകരുതൽ നടപടികളും വിശദീകരിക്കുന്നതിനായി ഈ വിഷയവുമായി ബന്ധപ്പെട്ട വാണിജ്യ കമ്പനികളുമായി സമിതിയുടെ ഫീൽഡ് ടീമുകൾ അടുത്ത രണ്ട് ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തുമെന്നും അൽ മൻഫൗഹി അറിയിച്ചു.