ചരിത്ര പ്രഖ്യാപനം ആഘോഷപരമാക്കി ‘നീറ്റ് ഡേ കുവൈത്ത്’ സംഘടിപ്പിച്ചു

0
23

കുവൈത്ത് സിറ്റി: ഇന്ത്യക്ക് പുറത്ത് ആദ്യമായി കുവൈത്തിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ച ചരിത്രപരമായ കേന്ദ്ര പ്രഖ്യാപനം ആഘോഷമാക്കി ‘നീറ്റ് ഡേ കുവൈത്ത് ‘ സംഘടിപ്പിച്ചു. ഇന്ത്യൻ പ്രൊഫഷണലുകൾ നെറ്റ്‌വർക്ക്ൻ്റെയും (ഐപിഎൻ) കുവൈത്തിലെ ഇന്ത്യൻ എംബസിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് മുഖ്യപ്രഭാഷണം നടത്തി.


കോവിഡ് മഹാമാരിയുടെ അനിതരസാധാരണമായ ഈ ഘട്ടത്തിൽ നമ്മുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന നിരവധി ആശങ്കകൾ പരിഹരിക്കുന്നതിന് മാനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞയുടെ പൂർത്തീകരണം ആണിത്, ഇനിയുമിത് ആവർത്തിക്കുകയും ചെയ്യുമെന്ന് ബഹുമാനപ്പെട്ട അംബാസഡർ പറഞ്ഞു. പഠനവുമായി ബന്ധപ്പെട്ട് കുട്ടികളിൽ ഭയാശങ്കകൾ ഏറെയാണ്. എല്ലാ വിദ്യാർത്ഥികളോടും അവരവരുടെ ആശങ്കകൾ തങ്ങൾക്ക് വിട്ടുനൽകണമെന്നും, ഒരു കാരണവശാലും കുട്ടികളുടെ അധ്യായന വർഷം നഷ്ടപ്പെടില്ല. ഇതിനായി അന്തിമ പരീക്ഷകൾ കഴിയുന്നത്ര സുരക്ഷിതവും ചിട്ടയുമുള്ള രീതിയിൽ നടത്തുന്നുവെന്ന് ഉറപ്പാക്കാൻ എംബസി, സ്കൂൾ അധികാരികൾ, കുവൈത്തിലെയും ഇന്ത്യയിലെയും ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി സഹകരിച്ച് ആവശ്യമായതെല്ലാം ചെയ്യും എന്നും അദ്ദേഹം ഉറപ്പുനൽകി.

കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം വെർച്വലായി നടന്ന ചടങ്ങിൽ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും തുടങ്ങി നിരവധി പേർ പങ്കെടുത്തു. എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് പ്ലാറ്റ്‌ഫോമുകളിലും പരിപാടിയുടെ തൽസമയ സംപ്രേക്ഷണമുണ്ടായിരിന്നു