അധികൃതരുടെ അലംഭാവം : ദുരിതത്തിലായി ഖൈതാൻ നിവാസികൾ

0
163

കുവൈത്ത് സിറ്റി: അധികൃതരുടെ അലംഭാവത്തിൻ്റെയും കൃത്യവിലോപത്തിൻ്റെയും ഉത്തമോദാഹരണമാണ് ഖൈതാൻ പ്രദേശം ഇപ്പോൾ.
നവീകരണത്തിൻ്റെയും പരിപാലനത്തിന്റെയും അഭാവം മൂലം ഖൈതാനിലെ അടിസ്ഥാന സൗകര്യങ്ങൾ മോശം അവസ്ഥയിലായി. ഇതുമൂലം ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ് പ്രദേശത്ത് താമസിക്കുന്ന പൗരന്മാരും പ്രവാസികളും. അധികാരികൾ തങ്ങളോട് കാണിക്കുന്നത് അവഗണനയാണ് എന്നാണ് ഇവരുടെ പക്ഷം, ഈ പ്രദേശത്ത് താമസിക്കുന്നവരുടെ ദുരവസ്ഥ കണ്ടിട്ടും കാണാത്ത മട്ടിൽ കണ്ണടച്ചിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു. വെറും ആരോപണം എന്നതിനപ്പുറം,പൊട്ടിപൊളിഞ്ഞ റോഡും കുഴികളും പൊട്ടിയൊലിക്കുന്ന ഡ്രെയിനേജുമെല്ലാം ഇതിനുള്ള തെളിവുകളാണ്.
എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ ഇവ കണ്ടതായിപ്പോലും നടിക്കുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പൊതു സ്ക്വയറുകൾ അടയ്ക്കാനുള്ള കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ തീരുമാനം തങ്ങളുടെ ദുരിതങ്ങൾ വർദ്ധിപ്പിച്ചതായി നിരവധി ഖൈതാൻ നിവാസികൾ പറയുന്നു. ഷിപ്പിംഗ് ഓഫീസുകൾ നിറഞ്ഞ വാണിജ്യ പ്രദേശം വലിയ ട്രക്കുകളും വാഹനങ്ങളും കയ്യടക്കി കളഞ്ഞു. ഷിപ്പിംഗ് കമ്പനികളുടെ റഫ്രിജറേറ്റർ ട്രക്കുകൾ, വലിയ ചരക്ക് പാത്രങ്ങൾ, ട്രാൻസിറ്റ് ട്രക്കുകൾ എന്നിവയാണ് നിരത്ത് നിറയെ. ചില ഷിപ്പിംഗ് ഓഫീസുകൾ അവരുടെ പ്രവർത്തനം തുറന്ന സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുന്നു. തൽഫലമായി, ഈ തുറന്ന മൈതാനത്തോട് ചേർന്നുള്ള കെട്ടിടങ്ങളിൽ താമസിക്കുന്ന നിരവധി താമസക്കാർക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒരിടം പോലും ലഭിക്കുന്നില്ല.