കുവൈത്ത് സിറ്റി നേപ്പാൾ സ്വദേശിയായ കാർഷിക തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുവൈത്തിലെ സാൽമിയയിലെ സ്പോൺസറുടെ വീട്ടിൽ സ്വന്തം മുറിയിൽ ആണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ലബനൻ സ്വദേശിയായ സ്പോൺസർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.