നേപ്പാൾ സ്വദേശിനിയായ ഗാർഹിക തൊഴിലാളി ആത്മഹത്യ ചെയ്തു

0
22

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 54 വയസ്സുള്ള നേപ്പാൾ സ്വദേശിയായ സ്ത്രീയെയാണ് അൽ ഓയുൻ പ്രദേശത്തെ അതെ സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് വീട്ടുടമസ്ഥ പൊലീസിൽ മൊഴി നൽകി. സ്പോണ്സർഷിപ്പ് മാറാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ തങ്ങൾ അതിനും തയ്യാറായിരുന്നു എന്നും അവർ പോലീസിനോട് പറഞ്ഞു. തൈമ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം മറ്റൊരു കേസിൽ അക്കൗണ്ടൻ്റിനെതിരെ സ്ഥാപന ഉടമ വഞ്ചന,മോഷണ കേസ് രജിസ്റ്റർ ചെയ്തു. അക്കൗണ്ടൻറ് സ്ഥാപനത്തിൽനിന്ന് വലിയ തുക മോഷ്ടിച്ച് സ്ഥലം വിട്ടതായാണ് ആരോപണം. പണം നഷ്ടപ്പെട്ടതിനുശേഷം ഒരാഴ്ചയായി ഇയാൾ ജോലിക്ക് എത്തിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു