കുവൈത്തിലെ സ്കൂളുകൾക്കായി വിദ്യാഭ്യാസ മന്ത്രാലയം 55000 എസി യൂണിറ്റുകൾ വാങ്ങും എന്ന് റിപ്പോർട്ട്

0
26

കുവൈത്ത് സിറ്റി: സർക്കാർ സ്കൂളുകളിലെ എയർ കണ്ടീഷനിംഗ് അറ്റകുറ്റപ്പണിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ കൈക്കൊള്ളും. സർക്കാർ സ്കൂളുകളിലേക്ക് ആയി 55,000 പുതിയ എയർകണ്ടീഷൻ യൂണിറ്റുകൾ മന്ത്രാലയം വായിക്കാൻ പദ്ധതിയിടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞ നിരക്കിൽ മന്ത്രാലയത്തിന് നേരിട്ട് വാങ്ങാൻ സാധിക്കും എന്നാണ് കരുതപ്പെടുന്നത്.   മൊത്തം ചെലവ് ഏകദേശം 9 ദശലക്ഷം ദിനാർ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

അൽ-ജഹ്‌റ വിദ്യാഭ്യാസ ജില്ലയിലെ മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എൻജിനീയർ സഅദ് അൽ-മുതൈരി നിർദ്ദേശിക്കുന്നത് പ്രകാരം, സ്‌കൂളുകൾ കുറഞ്ഞത് 5 വർഷത്തേക്കുള്ള വാറന്റി, ഗ്യാരന്റി, മെയിന്റനൻസ് എന്നിവയിൽ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ വാങ്ങിക്കും.