സ്വകാര്യ വിദ്യാഭ്യാസ നിയമത്തിന്റെ കരട് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചു

0
28

കുവൈത്ത് സിറ്റി: സ്വകാര്യ വിദ്യാഭ്യാസ നിയമത്തിന്റെ കരട് വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചു.സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനങ്ങളും, സ്കൂളുമായി ബന്ധപ്പെട്ടിരിക്കുന്നു എല്ലാ കക്ഷികളും (മന്ത്രാലയം, നിക്ഷേപകൻ, രക്ഷാകർത്താക്കൾ) തമ്മിലുള്ള ബന്ധങ്ങളും നിയന്ത്രിക്കുന്നതിനുള്ള 33 അടിസ്ഥാന നിർദ്ദേശങ്ങൾ ഇതിൽ അടങ്ങിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അക്കാദമിക് അക്രഡിറ്റേഷനും സ്കൂൾ മോണിറ്ററിംഗ് സംവിധാനങ്ങളും ഈ നിയമപ്രകാരം ആയിരിക്കും. അറബ്, വിദേശ, കമ്മ്യൂണിറ്റി സ്കൂളുകൾ തുടങ്ങി എല്ലാ സ്കൂളുകളിലെയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതിൽ ഉൾക്കൊള്ളുന്നുണ്ട്.
അതോടൊപ്പം,പുതിയ അധ്യയന വർഷത്തിൽ നാല് പുതിയ വിദേശ സ്കൂളുകൾ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ തുറക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ സംവിധാനങ്ങൾക്കായി നിർദ്ദിഷ്ട അഡ്മിനിസ്ട്രേറ്റീവ് ലൈസൻസുകൾ സ്കൂൾ അധികൃതർക്ക് അനുവദിച്ചതായാണ് വിവരം