പുതിയ വിമാനത്താവള പദ്ധതിയെക്കുറിച്ചുള്ള വസ്തുതാന്വേഷണ സമിതി റിപ്പോർട്ട് നഹാസയ്ക്ക്

0
49

കുവൈത്ത് സിറ്റി: പുതിയ കുവൈത്ത് വിമാനത്താവള പദ്ധതിയെക്കുറിച്ചുള്ള വസ്തുതാന്വേഷണ സമിതിയുടെ റിപ്പോർട്ട് പൊതു അഴിമതി വിരുദ്ധ അതോറിറ്റിക്ക് (നസാഹ) പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. റാണ അൽ ഫാരെസ് സമർപ്പിച്ചു. .പദ്ധതി പൂർത്തീകരണ നിരക്ക് കരാർ ടൈംടേബിളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വസ്തുതാന്വേഷണ സമിതി നിഗമനം നടത്തിയതായി മന്ത്രി പറഞ്ഞു. പദ്ധതി മേൽനോട്ട സമിതി മുമ്പ് സമർപ്പിച്ച റിപ്പോർട്ടുകളും സാങ്കേതിക, സാമ്പത്തിക, നിയമപരമായ ചില പരാമർശങ്ങളും ഉൾപ്പെടെയാണിത്. സമിതിയുടെ റിപ്പോർട്ടുകളിൽ അടങ്ങിയിരിക്കുന്ന സാങ്കേതിക ശുപാർശകൾ അംഗീകരിച്ചിട്ടുണ്ടെന്നും അവ വേഗത്തിൽ പ്രാബല്യത്തിൽ വരുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.