കുവൈത്ത് സിറ്റി:ഹയർ കൗൺസിൽ ഓഫ് ജുഡീഷ്യറി അംഗീകാരം നൽകിയതിനെ തുടർന്ന്. 13 വനിതകൾ ഉൾപ്പെടെ 60 പ്രോസിക്യൂട്ടർമാരെ പുതുതായി നിയമിച്ചു. രാജ്യത്ത്കുവൈറ്റൈസേഷൻ നയം വേഗത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഈ ബാച്ച് ജുഡീഷ്യറിയിലെ സ്വദേശിവൽക്കരണം നടപടികൾ ത്വരിതിപ്പെടുത്താനും അന്വേഷണ, വ്യവഹാര നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സഹായിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി പത്ര റിപ്പോർട്ടിലുണ്ട്.