പുതിയ ബാച്ച് ഫൈസർ വാക്സിൻ അടുത്തയാഴ്ച ആദ്യം കുവൈത്തിൽ എത്തും

0
25

കുവൈത്ത് സിറ്റി: ഫൈസർ വാക്സിൻ്റെ അടുത്ത ബാച്ച് വരുന്ന ആഴ്ച ആദ്യം കുവൈത്തിൽ എത്തുമെന്ന് അൽ-റായ് റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് വാക്സിൻ ലഭിക്കുന്നതിനായി രജിസ്ട്രേഷൻ തുടരാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

വാക്സിൽ വരവിന് മുന്നോടിയായി കുവൈത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. വരുന്ന സെപ്റ്റംബർ മാസത്തിനകം ഔദ്യോഗിക പോർട്ടലിൽ വാക്സിനേഷൻ വേണ്ടി രജിസ്റ്റർ ചെയ്ത എല്ലാവർക്കും കുത്തിവെപ്പ് നൽകാൻ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.