നയതന്ത്രതലത്തിലും യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകാനൊരുങ്ങി കുവൈത്ത് വിദേശകാര്യമന്ത്രാലയം

0
22

കുവൈത്ത് സിറ്റി: 15 വർഷമോ അതിൽ കൂടുതലോ രാജ്യത്തിന് പുറത്ത് സേവനമനുഷ്ഠിച്ച അംബാസഡർമാരെ തങ്ങളുടെ ഓഫീസുകളിൽ തിരികെ റിപ്പോർട്ട് ചെയ്യാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകുമെന്ന് ബന്ധപ്പെട്ട ഉറവിടങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബിക് പത്രം റിപ്പോർട്ട് ചെയ്തു. യുവാക്കൾക്ക് വിദേശത്ത് കുവൈറ്റിനെ പ്രതിനിധീകരിക്കാൻ അവസരം നൽകാനാണ്  വിദേശകാര്യ മന്ത്രാലയം ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്തയിൽ പറഞ്ഞിട്ടുണ്ട്.

നാട്ടിലേക്ക് മടങ്ങാൻ നിർദേശിക്കുന്ന അംബാസഡർമാരുടെ പട്ടിക ഉടൻ ഔദ്യോഗികമായി പുറത്തുവിടുമെന്ന് വിദേശകാര്യ മന്ത്രാലയം അടുത്തിടെ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.