ദോഹ: ഖത്തറിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. അമീരി ദിവാന്റെ മേധാവിയായിരുന്ന ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയാണ് പുതിയ പ്രധാനമന്ത്രി. ആഭ്യന്തര വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് തന്നെയാണ്. പുതിയ മന്ത്രിസഭ രൂപീകരിക്കാൻ അമീർ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ഥാനി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് പുതിയ മന്ത്രിസഭ അമീറിന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ രാജി അമീർ സ്വീകരിച്ചു. പഴയ മന്ത്രിസഭയിലെ മന്ത്രിമാർ തത്സ്ഥാനത്തു തന്നെ തുടരും.
മന്ത്രിസഭയിലെ അംഗങ്ങളും വകുപ്പുകളും
1. ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനി (പ്രധാനമന്ത്രി, ആഭ്യന്തരം)
2. ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ (ഉപപ്രധാനമന്ത്രി, പ്രതിരോധകാര്യ സഹമന്ത്രി)
3.ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ഥാനി (ഉപപ്രധാനമന്ത്രി, വിദേശകാര്യം)
4. അലി ഷരീഫ് അല്‍ ഇമാദി (ധനകാര്യം)
5. ഡോ. ഗെയ്ത്ത് ബിന്‍ മുബാറക് അല്‍ കുവാരി (ഔഖാഫ്, ഇസ്ലാമിക കാര്യം)
6.സാലെ ബിന്‍ ഗാനിം അല്‍ അലി (സാംസ്‌കാരികം, കായികം)
7.ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി ( നീതിന്യായ മന്ത്രി, കാബിനറ്റ് കാര്യങ്ങളുടെ ആക്ടിംഗ് മന്ത്രി)
8.ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി ( വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം)
9.ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈതി ( ഗതാഗതം-വാര്‍ത്താവിനിമയം)
10. ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി (പൊതുജനാരോഗ്യം)
11. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഇ (മുനിസിപ്പാലിറ്റി, പരിസ്ഥിതി)
12.അലി ബിന്‍ അഹമ്മദ് അല്‍ കുവാരി (വാണിജ്യം-വ്യവസായം)
13.യൂസുഫ് മുഹമ്മദ് അല്‍ ഉത്മാന്‍ ഫഖ്‌റൂ (ഭരണ വികസനം, തൊഴില്‍, സാമൂഹിക കാര്യം)
14.സഅദ് ഷരിദ അല്‍കഅബി ( ഊര്‍ജ്ജകാര്യം)