കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് കൂടുതൽ മെഡിക്കൽ സഹായവുമായി കുവൈത്ത് . ഇന്ത്യൻ നാവിക സേനയുടെ രണ്ട് കപ്പലുകളാണ് ആയി 100 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും 1400 ഓക്സിജൻ സിലിണ്ടറുകളും അയച്ചു.
ഐഎൻഎസ് തബാർ, എന്ന നാവികസേന കപ്പൽ, 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 600 ഓക്സിജൻ സിലിണ്ടറുകളുമായി കുവൈത്ത് തുറമുഖം വിട്ടു.
60 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ, 800 ഓക്സിജൻ സിലിണ്ടറുകൾ , 2 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എന്നിവയാണ് ഐഎൻഎസ് കൊച്ചി എന്ന നാവിക കപ്പൽ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നത്.
കുവൈത്ത് സർക്കാരിനൊപ്പം ഒപ്പം രാജ്യത്തെ പ്രവാസി സമൂഹവും സമാഹരിച്ച് എച്ച് മെഡിക്കൽ സാമഗ്രികളാണ് ഇരു കപ്പലുകളിലും ആയി തീരം വിട്ടത്.
നേരത്തെ എംവി ക്യാപ്റ്റൻ കട്ടൽമാൻ, ഐഎൻഎസ് കൊൽക്കത്ത എന്നീ കപ്പലുകൾ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ, ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെൻട്രേറ്റ്റുകൾ എന്നിവ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോയിരുന്നു .