ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് വരുന്നവരോ അല്ലെങ്കിൽ ഈ രാജ്യങ്ങൾ വഴി യാത്ര ചെയ്തവരോ ആയ 6 വയസ്സിന് മുകളിൽ പ്രായമുള്ളവർ 48 മണിക്കൂറിനകം ഉള്ള ( ക്യുആർ കോഡ് വേണം ) നെഗറ്റീവ് പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നൽകണം. തുടർന്ന് വന്നതിനെ അഞ്ചാം ദിവസവും പത്താം ദിവസവും പിസിആർ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.
വാക്സിനേഷൻ സ്വീകരിക്കുകയോ വൈറസിൽ നിന്ന് മുക്താർ ആവുകയോ ചെയ്ത ബഹ്‌റൈൻ പൗരന്മാർക്കും താമസക്കാർക്കും പിസിആർ പരിശോധനകൾ ആവശ്യമില്ല. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ‘ബിവെയർ ബഹ്‌റൈൻ’ ആപ്ലിക്കേഷൻ വഴി ഹാജരാക്കിയാൽ മതി