പുതിയ കർഫ്യൂ സമയം ഇന്ന് മുതൽ പ്രാബല്യത്തിൽ

0
178

കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂവിന്റെ പുതിയ സമയം ഇന്ന് വൈകുന്നേരം മുതൽ പ്രാബല്യത്തിൽ വന്നു, മുൻ സമയക്രമത്തിൽ നിന്ന് മാറി,  വൈകുന്നേരം ഏഴ് മുതൽ (ആറിന് പകരം) രാവിലെ അഞ്ച് വരെ യാണ് ഇനിമുതൽ ഭാഗിക കർഫ്യു.

രാത്രി 7.00 മുതൽ10.00 മണിവരെ  മാത്രമേ പാർപ്പിട പ്രദേശങ്ങളിൽ നടക്കാൻ അനുമതിയുള്ളൂ. നടക്കാൻ അനുവദിച്ച സമയത്ത് വാഹനങ്ങളുടെ വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയില്ല. റമദാൻ മാസത്തിലെ കർഫ്യൂ കാലയളവിൽ, റെസ്റ്റോറന്റുകൾ, കഫേകൾ, ഭക്ഷ്യ വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ഡെലിവറി സേവനം രാത്രി 7 മുതൽ പുലർച്ചെ 3 വരെ അനുവദിക്കും.

വൈകുന്നേരം 7 മുതൽ അർദ്ധരാത്രി 12 വരെ അപ്പോയിന്റ്മെന്റ് / റിസർവേഷൻ സംവിധാനം ഉപയോഗിച്ച് സഹകരണ സ്ഥാപനങ്ങളിൽ നിന്നും സമാനമായ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഷോപ്പിംഗും അനുവദിക്കും.