പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരമെന്ന് സുപ്രീംകോടതിയില്‍ കേരളം

0
32

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തിൽ പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരമെന്ന് സുപ്രീംകോടതിൽ കേരളം. തമിഴ്നാട് നിശ്ചയിച്ച റൂള്‍കര്‍വ് പുനപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തിലാണ് കേരളത്തിന്റെ ആവശ്യം.

അതേസമയം അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ഹര്‍ജിക്കാരനായ ജോ ജോസഫ് ആവശ്യപ്പെട്ടു. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചല്ല അണക്കെട്ട് പ്രവര്‍ത്തിപ്പിക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ടിൽ സംസ്ഥാന സര്‍ക്കാരും ഉടൻ മറുപടി സത്യവാംങ്മൂലം സമര്‍പ്പിക്കും. നവംബര്‍ പതിനൊന്നിനാണ് കോടതി ഇനി കേസ് പരിഗണിക്കുക.