കുവൈത്ത് സിറ്റി: രാത്രി 8 മണിക്ക് ശേഷം കുവൈത്തിലെ ഹോട്ടലുകളിൽ ബുഫെ സൗകര്യം ആകാമെന്ന് ഹെൽത്ത് കണ്ടീഷൻസ് കമ്മിറ്റി, ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. സാമൂഹിക അകലവും
ആരോഗ്യ ആവശ്യങ്ങളും പാലിക്കുന്ന റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ബുഫെ അനുവദിക്കുമെന്നാണ് കമ്മിറ്റി നിർദ്ദേശമെന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.
വൈകുന്നേരം എട്ടുമണിക്ക് ശേഷം അലക്കുശാലകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകി. എന്നാൽ സ്ഥാപനത്തിൻ്റെ വാതിലുകൾ തുറക്കാനോ പൊതുജനങ്ങളെ സ്വീകരിക്കാനോ അനുവാദമില്ലെ. എന്നാൽ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി തയ്യാറാക്കാനും, അടുത്ത ദിവസം ഉടമസ്ഥർക്ക് എത്തിക്കുന്നത് അടക്കമുള്ള അവരുടെ ചുമതലകൾ നിർവഹിക്കാൻ അനുമതി നൽകാനാണ് സമിതി തീരുമാനിച്ചത്.