ഗാർഹിക തൊഴിലാളി ക്ഷാമം; Jan 17 മുതൽ പുതിയ വിസ അനുവദിക്കാൻ സർക്കാർ അനുമതി

0
21

കുവൈത്ത് സിറ്റി: കുവൈറ്റിലെ കാർഷിക തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുള്ള  നടപടികളുമായി സർക്കാർ . വരുന്ന ജനുവരി 17 മുതൽ പുതിയ തൊഴിലാളികളെ നിയമിക്കാൻ സർക്കാർ അനുമതി നൽകി. തിങ്കളാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭായോഗത്തിലാണ് അനുമതി നൽകിയത്. ഏകദേശം 10 മാസത്തിന് ശേഷമാണ് കുവൈത്തിൽ നിർത്തിവച്ച വീട്ടുജോലിക്കാരുടെ നിയമനം പുനരാരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള യാത്രാ നിരോധനവും ഏർപ്പെടുത്തിയതുമുതൽ കുവൈറ്റിൽ ഗാർഹിക തൊഴിലാളി ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഈ സാഹചര്യത്തിൽ നിരവധി വീട്ടുജോലിക്കാർ നിലവിലെ തൊഴിൽ ഉപേക്ഷിച്ച് കരിഞ്ചന്തയിൽ പ്രവേശിച്ചതും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. റിക്രൂട്ട്മെൻറ് ഏജൻസികളുടെ പ്രവർത്തനം നിലച്ചതോടെ കരിഞ്ചന്ത സജീവമായി. ബ്രോക്കർമാർ നിയമവിരുദ്ധമായി ഉയർന്ന നിരക്കിലാണ് ഗാർഹിക തൊഴിലാളികളുടെ സേവനം നൽകിയത്.
ബ്രോക്കർമാർ വഴി ലഭിക്കുന്ന ഗാർഹിക തൊഴിലാളി സേവനത്തിന് മണിക്കൂറിൽ 25 കുവൈറ്റ് ദിനാറും, പ്രതിമാസം 250 കുവൈറ്റ് ദിനാറുമാണ് ഈടാക്കുന്നത്. കരിഞ്ചന്തയിലൂടെ തൊഴിൽ സേവനം നൽകുന്നത് വഴി ലഭിക്കുന്ന തുക ജോലിക്കാരും ബ്രോക്കറും വീതിച്ചെടുക്കും. വീട്ടുജോലിക്കാരന് നാല് മണിക്കൂർ ജോലിക്ക് 10 കുവൈറ്റ് ദിനാർ ലഭിക്കുന്നു, 15 കുവൈറ്റ് ദിനാർ ബ്രോക്കറിലേക്കാണ് പോകുന്നത് എന്ന് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ഈ നിയമലംഘന പ്രവർത്തനങ്ങൾക്ക് തടയിടുന്ന അതിനായി കൂടിയാണ് സർക്കാർ ആർ കാർ കൂന്തൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അനുമതി നൽകിയത്.