കുവൈത്തിൽ പുതിയ സർക്കാർ ചൊവ്വാഴ്ച നിലവിൽ വന്നേക്കും

0
21

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മന്ത്രിസഭ ചൊവ്വാഴ്ച രൂപീകൃതമായേക്കും. നിയുക്ത പ്രധാനമന്ത്രി ഷൈഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ അന്തിമപട്ടികയ്ക്ക് രൂപം നൽകിയതായി അൽ ഖബാസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.

അതേസമയം ,പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നതിന് പ്രമേയം അവതരിപ്പിച്ച എംപിമാർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പുതിയ സർക്കാർ നിലവിൽ വന്ന ശേഷം, പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുമെന്നതിനുള്ള നടപടിയുമായി മുന്നോട്ടു പോകും എന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് അൽ അർദി അൽ റായിയോട് പറഞ്ഞു. പ്രധാനമന്ത്രിക്കായുള്ള എന്റെ ചോദ്യങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ചോദ്യം ചെയ്യലിന് നിരവധി എംപിമാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭ ഭരണഘടനാ ലംഘനം നടത്തിയെന്നായിരുന്നു പ്രധാന ആരോപണം, സർക്കാർ രാജിവെക്കുന്നതിന് പ്രധാന കാരണമായിരുന്നു ഇത്. പ്രധാനമന്ത്രി ശൈഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വന്ന് ഒരു മാസത്തിന് ശേഷമായിരുന്നു രാജിവെച്ചത്.