ഒമിക്രോൺ സാഹചര്യത്തിൽ;ഡിസംബർ മുതൽ ഇന്ത്യയിൽ പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നു – നിങ്ങൾ അറിയേണ്ടതെല്ലാം

0
28

കുവൈത്ത് സിറ്റി: ശീതകാല അവധിക്കാലത്ത് നിങ്ങൾ ഇന്ത്യയിലേക്കോ അവിടെനിന്നോ യാത്ര ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട യാത്ര മാനദണ്ഡങ്ങൾ

– ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം 2022 ജനുവരി അവസാനം വരെ നീട്ടിയിട്ടുണ്ടെങ്കിലും, കുവൈത്തും ഇന്ത്യയും വിമാന യാത്രാ കരാറിൽ ഒപ്പുവച്ചതിനാൽ കുവൈറ്റിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോഴും ഇന്ത്യയിലേക്ക് പോകാം.

-ഏറ്റവും പുതിയ കോവിഡ് വേരിയന്റുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്ന് നവംബർ 30-ന് രാജ്യത്ത് എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MOHFW) മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്

-SARS-CoV-2 ന്റെ (B.1.1.529; Omicron എന്ന് നാമകരണം ചെയ്യപ്പെട്ട) ഒരു പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചിരിക്കുന്നു എന്നാണ് മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നത്

– ചില രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്കുള്ള പ്രത്യേക ക്വാറന്റൈനും ജീനോം ടെസ്റ്റിംഗ് നടത്തണം

– ഈ മാർഗ്ഗനിർദ്ദേശങ്ങൾ 2021 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്

മാർഗ്ഗനിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി, നിങ്ങൾ പൂർത്തിയാക്കേണ്ട ഘട്ടങ്ങൾ ഇവയാണ്:

1. നിങ്ങളുടെ ഫ്ലൈറ്റ് പുറപ്പെടുന്ന സമയത്തിന് 72 മണിക്കൂർ മുമ്പ് PCR ടെസ്റ്റ് നടത്തുക. എയർ സുബിധ ഫോം പൂരിപ്പിക്കുമ്പോൾ ഈ പരിശോധനയുടെ നെഗറ്റീവ് ഫലം നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.

2 കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിശദാംശങ്ങൾ ഉൾപ്പെടെ, ഷെഡ്യൂൾ ചെയ്ത യാത്രയ്ക്ക് മുമ്പ് ഓൺലൈൻ എയർ സുവിധ പോർട്ടലിൽ സ്വയം പ്രഖ്യാപന ഫോം സമർപ്പിക്കുക – https://www.newdelhiairport.in/airsuvidha/apho-registration.

3 On arrival പിസിആർ പരിശോധന, രണ്ട് ശതമാനം യാത്രക്കാരുടെ റാൻഡം സാമ്പിൾ പിസിആർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടും. പരിശോധന പോസിറ്റീവ് ആണെങ്കിൽ, സാമ്പിൾ ജീനോം പരിശോധനയ്ക്ക് അയയ്‌ക്കുകയും പ്രോട്ടോക്കോൾ അനുസരിച്ച് ചികിത്സ പിന്തുടരുകയും ചെയ്യും. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ, 14 ദിവസത്തേക്ക് അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കാൻ ആവശ്യപ്പെടും.

4 ഓരോ സംസ്ഥാനത്തിന്റെയും ആവശ്യകതകളെ അടിസ്ഥാനമാക്കി, ഓൺ-അറൈവൽ ടെസ്റ്റിംഗിനും നിങ്ങൾ പണം നൽകേണ്ടി വന്നേക്കാം. ഈ വിവരങ്ങൾ വ്യക്തിഗത എയർപോർട്ട് അധികാരികൾ നൽകും.

5 പിസിആർ പരിശോധനയിൽ നിന്ന് കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ എത്തിച്ചേരുന്നതിന് മുമ്പും ശേഷവും പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും, എത്തിച്ചേരുമ്പോഴോ ഹോം ക്വാറന്റൈൻ സമയത്തോ COVID-19 ന്റെ ലക്ഷണം കണ്ടെത്തിയാൽ, അവർ നിർദ്ദേശിച്ച പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധനയ്ക്ക് വിധേയരാകുകയും ചികിത്സിക്കുകയും ചെയ്യും.

റെഡ് ലിസ്റ്റ് രാജ്യങ്ങൾ

ഇന്ത്യയിലെത്തുമ്പോൾ യാത്രക്കാർക്ക് പോസ്റ്റ്-അറൈവൽ ടെസ്റ്റിംഗ് ഉൾപ്പെടെയുള്ള അധിക നടപടികൾ പിന്തുടരേണ്ട രാജ്യങ്ങളുടെ ലിസ്റ്റ്

1. യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെയുള്ള യൂറോപ്പിലെ രാജ്യങ്ങൾ
2. ദക്ഷിണാഫ്രിക്ക
3.ബ്രസീൽ
4.ബോട്സ്വാന
5. ചൈന
6.മൗറീഷ്യസ്
7.ന്യൂസിലാൻഡ്
8.സിംബാബ്‌വെ
9. സിംഗപ്പൂർ
10.ഹോങ്കോംഗ്
11.ഇസ്രായേൽ