ഫോക്കസ് കുവൈത്ത് യൂണിറ്റ് 6 ന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
26

കുവൈത്ത് സിറ്റി: കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനറൻമാരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ് ” ഫോക്കസ് കുവൈറ്റ് ” ന്റെ അബ്ബാസിയ യൂണിറ്റ് ആറിന്റെ വാർഷിക സമ്മേളനം സൂം മീറ്റിംഗിൽ കൺവീനർ ഡാനിയേൽ തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടി. സുനിൽകുമാർ അനുശോചന പ്രമേയമവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി രാജീവ് സി.ആർ, ട്രഷറർ ജോസഫ് എം.ടി., ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, സിബി മാത്യൂ , ബിൻസു കോശി, കമറുദ്ദീൻ. സനൂബ്, നോയൽ തോമസ്, ഷാജി സാമുവൽ എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി ഡാനിയേൽ തോമസ്( കൺവീനർ) സുരേഷ് (ജോ: കൺവീനർ) സുനിൽകുമാർ (കേന്ദ്ര എക്സിക്യൂട്ടീവ് അംഗം) എന്നിവരെ തിരഞ്ഞെടുത്തു. സുരേഷ് നന്ദി പറഞ്ഞു.*